ബെംഗളൂരു: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട അര്‍ജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം. സൈന്യത്തിന്റെ സഹായം ഉറപ്പാക്കണമെന്ന് കത്തില്‍ കുടുംബം ആവശ്യപ്പെടുന്നു.
തെരച്ചില്‍ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകള്‍ അസ്തമിക്കുന്നുവെന്നും കുടുംബം കത്തില്‍ പറയുന്നു. ഇനിയും കാത്തിരിക്കുക അസാധ്യമാണെന്നും അര്‍ജുന്റെ ജീവന് രക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കുടുംബം കത്തില്‍ ആവശ്യപ്പെടുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങണമെന്നാണ് അര്‍ജുന്റെ ബന്ധുക്കളുടെ ആവശ്യം. പരിശോധനയില്‍ അര്‍ജുനെ കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
തെരച്ചിലിന് സൈന്യത്തിന്റെ സഹായം വേണമെന്ന് വെള്ളിയാഴ്ച മുതല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.