പാലക്കാട് : കരിമ്പ പനയമ്പാടത്ത് സ്വകാര്യ ബസ്സും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികള്‍ അടക്കം 24പേര്‍ക്ക് പരിക്ക്. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചതോടെ പുറകില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തൊട്ടുപുറകില്‍ വന്ന കാറും ട്രക്കില്‍ ഇടിച്ചു. ബസ് യാത്രക്കാരായ 13 പേരെയും കാറിലുണ്ടായിരുന്ന 3 പേരെയും ലോറി ഡ്രൈവറേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.