ന്യൂഡൽഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താൻ എൻ.പി.എസ്. വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
പ്രായപൂർത്തിയാകാത്ത കുട്ടികളു ടെ രക്ഷാകർത്താകൾക്ക് എൻ.പി.എസ്. വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തിൽ പറഞ്ഞു. പിന്നീട് സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി.
'വളരെ സുതാര്യമായ പദ്ധതിയാണ് ഇത്. കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ എൻപിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻ.പി.എസ്. പ്ലാനിലേക്ക് മാറും'- നിർമല സീതാരാമൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.