ന്യൂഡല്‍ഹി: വനിതകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താൽപര്യം ഇല്ലാതാക്കാൻ ആർത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നയരൂപവത്കരണമെന്ന ആവശ്യത്തിൽ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. നേരത്തെ നല്കിയ നിവേദനത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.