ഒമാൻ തീരത്ത് മറിഞ്ഞ എണ്ണക്കപ്പൽ തിരയാൻ ഇന്ത്യൻ നാവിക സേനയും;ഐഎൻഎസ് തേജ്, ദീർഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവ വിന്യസിച്ചു

മസ്‌കറ്റ്: ഒമാൻ തീരത്ത് മറിഞ്ഞ കൊമറോസ് രാജ്യത്തിന്റെ പതാകയുള്ള എണ്ണക്കപ്പൽ തിരച്ചിലിന് ഇന്ത്യൻ നാവിക സേനയും. ഐഎൻഎസ് തേജ്, ദീർഘദൂര നിരീക്ഷണ വിമാനം പി 81 എന്നിവയാണ് വിന്യസിച്ചത്. 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ശ്രീലങ്കയിൽ നിന്നുള്ളവരാണ് മറ്റു മൂന്നുപേർ.

ഒമാനിലെ ദുക്കത്തിനുസമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്കുകിഴക്ക് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെ തിങ്കളാഴ്ചയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. പ്രാദേശിക അധികൃതരുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനം നടത്തിയെന്നും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ നേരത്തെ അറിയിച്ചിരുന്നു. കൂടുതലും ഇന്ത്യക്കാരുള്ളതിനാലാണ് ഇന്ത്യനാവികസേന കൂടി തിരച്ചിലിന്റെ ഭാഗമാകുന്നത്.

വേഗത്തിൽ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമമാണ് നാവികസേനയുടെ ഭാഗത്ത് നിന്നുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !