ബംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾക്ക് സഹായകരമാകാൻ ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി. രണ്ട് ഐടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നേട്ടമാണ്. പദ്ധതി യാഥാർഥ്യമായാൽ ചെന്നൈയ്ക്കും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം വെറും 90 മിനിറ്റായി കുറയും എന്നതാണ് പ്രത്യേകത.
തൃപ്പൂണിത്തുറയിൽ നിന്ന് കാക്കുനാടുവഴി കളമശേരിക്ക് മെട്രോ; നിരത്തിൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, പുതിയ നിർദേശം സജീവംഇന്ത്യൻ റെയിൽവേയുടെ സ്വപ്ന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ നിർമാണ പ്രവർത്തികൾ പൂർത്തിയായ ശേഷമാകും മൈസൂരു - ബെംഗളൂരു - ചെന്നൈ ഇടനാഴി യാഥാർഥ്യത്തിലേക്ക് എത്താനുള്ള നടപടികളിലേക്ക് കടക്കുക.
മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനുകളാകും ഈ റൂട്ടിൽ എത്തുക. മണിക്കൂറിൽ 320 കിലോമീർ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക. പ്രാദേശിക വികസനത്തിനും ടൂറിസം മേഖലയ്ക്കും ഈ ഇടനാഴി കരുത്താകുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ ഒന്നാം ഘട്ടം ചെന്നൈ മുതൽ ബെംഗളൂരു വരെ 306 കിലോമീറ്ററാകും. രണ്ടാം ഘട്ടത്തിൽ ബെംഗളൂരു മുതൽ മൈസൂരുവരെ 157 കിലോമീറ്ററാകും ഉണ്ടാകുക. കർണാടകയിലൂടെയാണ് (258 കിലോമീറ്റർ) ഇടനാഴി കൂടുതലായി കടന്നുപോകുക. 132 കിലോമീറ്റർ തമിഴ്‌നാട്ടിലുടെയും ബാക്കി ആന്ധ്രാ പ്രദേശിലൂടെയുമാണ് കടന്നുപോകുക. പാതയുടെ ഭൂരിഭാഗവും ഗ്രീൻഫീൽഡ് മേഖലകളിലൂടെയാണ് പോകുന്നത്.
പദ്ധതിയുടെ ഭാഗമായി 30 കിലോമീറ്റർ ടണൽ ശൃംഖലയുണ്ടാകും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 11 സ്റ്റോപ്പുകൾ ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവിൽ മൂന്ന് സ്റ്റോപ്പുകളാകും ഉണ്ടാകുക. ചെന്നൈ, പൂനമല്ലി, ചിറ്റൂർ, കോലാർ, കോടഹള്ളി, വൈറ്റ്ഫീൽഡ്, ബൈയപ്പനഹള്ളി, ഇലക്ട്രോണിക്‌സ് സിറ്റി, കെങ്കേരി, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
ചെന്നൈയിൽ 2.5 കിലോമീറ്റർ, ചിറ്റൂരിൽ 11.8 കിലോമീറ്റർ, ബെംഗളൂരു റൂറലിൽ 2 കിലോമീറ്റർ, ബെംഗളൂരു നഗരത്തിൽ 14 കിലോമീറ്റർ എന്നിങ്ങനെ 30 കിലോമീറ്റർ എന്നിങ്ങനെയാകും ടണൽ ശൃംഖല.
നഗര പ്രദേശങ്ങളിലുള്ളവർക്ക് നേട്ടമാകുന്നതാണ് ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയെന്ന കാര്യത്തിൽ സംശയമില്ല. ഇടനാഴി 313 പട്ടണങ്ങളിലൂടെയും നിരവധി ഗ്രാമങ്ങളിലൂടെയും കടന്നുപോകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.