കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ യുവതിയ്ക്ക് ദാരുണാന്ത്യം;

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പ്രാങ്ക് ചെയ്യുന്നതിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ യുവതിയ്ക്ക് ദാരുണാന്ത്യം. മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദോംബിവാലിയിലെ ഗ്ലോബ് സ്‌റ്റേറ്റ് ബില്‍ഡിംഗില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.

നഗിന ദേവി മാഞ്ചിറാം എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്ലോബ് സ്‌റ്റേറ്റ് ബില്‍ഡിംഗിലെ സെക്യുരിറ്റി ജീവനക്കാരിയായ നഗിന ദേവി മാഞ്ചിറാം കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം പ്രാങ്ക് ചെയ്യുന്നതിനായി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കൈവരിയില്‍ കയറി ഇരിക്കുകയായിരുന്നു. ഇവരെ തടയാനെത്തുന്ന സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. 

സുഹൃത്ത് യുവതിയെ തടയാന്‍ ശ്രമിക്കുന്നെങ്കിലും ഇവര്‍ താഴേയ്ക്ക് വീഴുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പിന്നോട്ടേയ്ക്ക് മറിഞ്ഞുവീണ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !