ശ്രീനഗർ: കഠ്‌വയിൽ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിൽ എത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയാറാക്കാനും ഭീകരർ ഇവരോട് നിർദേശിച്ചു. ആക്രമണ സമയത്ത് ഭീകരർ ബോഡി കാമറകൾ ധരിച്ചതായും സൈനികരുടെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പക്ഷേ, സൈനികർ ഇവരെ ധീരമായി നേരിട്ടു.
കഠ്‌വ ജില്ലയിലെ ബദ്‌നോട്ടയ്ക്ക് സമീപം മച്ചേദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. വാഹനവ്യൂഹത്തിന് നേർക്ക് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിയുതിർത്തു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ ഉൾപ്പെടെ അഞ്ച് സൈനികർ ആക്രമണത്തിൽ വീരമൃത്യ വരിച്ചു. പരുക്കേറ്റ അഞ്ച് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.