ആലപ്പുഴ: എസ്എൻഡിപി യോഗത്തിന്റെ മൂല്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഗോവിന്ദൻ പറഞ്ഞതു രാഷ്ട്രീയ അഭിപ്രായമാണ്. അദ്ദേഹവുമായി ഗുസ്തി പിടിക്കാനില്ല. തിരഞ്ഞെടുപ്പു പരാജയത്തിന്റെ എല്ലാ കാരണവും സിപിഎമ്മിനു പൊതുസമൂഹത്തിൽ പറയാൻ കഴിയില്ല.
എസ്എൻഡിപി യോഗത്തെ കാവിവൽക്കരിക്കാനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രികോണമത്സരം വരുമെന്നതിനാൽ ഇടതുപക്ഷം തിരിച്ചുവരും.
മാൻ പവറും മസിൽ പവറും ഒരു വശത്തേക്കു കേന്ദ്രീകരിച്ചതു സിപിഎം അറിഞ്ഞില്ല. ശൈലി മാറ്റിയാൽ ഈഴവ വോട്ടുകൾ എൽഡിഎഫിലേക്കു തിരിച്ചെത്തിക്കാൻ കഴിയും. ഈഴവരെക്കൂടി പരിഗണിക്കണം. അവർക്ക് എവിടെയും അവസരവും പരിഗണനയും നൽകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.