ടെക്സാസ്: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായി. യുഎസിലെ ടെക്സാസിലെ പ്രിന്‍സ്റ്റണില്‍ കോളിന് കൗണ്ടിയിൽ ചന്ദന്‍ ദാസിറെഡ്ഡി (24), സന്തോഷ് കട്കൂരി (31), ദ്വാരക ഗുണ്ട (31), അനില്‍ മാലെ (37) എന്നിവരെയാണ് പ്രിന്‍സ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വീട്ടില്‍ 15 ഓളം സ്ത്രീകള്‍ തറയില്‍ ഉറങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്.
കോളിന് കൗണ്ടിയിലെ ഗിന്‍സ്ബര്‍ഗ് ലെയ്നിലെ ഒരു വീട്ടില്‍ മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് മാര്‍ച്ചില്‍ പരാതി ലഭിച്ചതായും തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും പ്രിന്‍സ്റ്റണ്‍ പോലീസ് വകുപ്പ് അറിയിച്ചു. കീട നിയന്ത്രണ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഈ വീട്ടിലെത്തിയ കീട നിയന്ത്രണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ അകത്തു കടന്നപ്പോള്‍ ഓരോ മുറിയിലെയും തറയില്‍ 15 ഓളം സ്ത്രീകള്‍ ഉറങ്ങുന്നത് കണ്ടു. നിരവധി സ്യൂട്ട്കേസുകളും വീട്ടിലുണ്ടായിരുന്നു.
മനുഷ്യക്കടത്ത് നടക്കുന്നതായി പറയപ്പെടുന്ന വീടിനുള്ളില്‍ നിരവധി കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ബ്ലാങ്കറ്റുകളും ഉണ്ടായിരുന്നെങ്കിലും ഫര്‍ണിച്ചറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കട്കൂരിയുടെയും ഭാര്യ ദ്വാരക ഗുണ്ടയുടെയും ഉടമസ്ഥതയിലുള്ള നിരവധി ഷെല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിച്ചതായി വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ 15 സ്ത്രീകള്‍ ആരോപിച്ചതായി പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.