പാലക്കാട്: പാലക്കാട് പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറില്‍ ഹബീബ് റഹ്മാന്-സുനീത ദമ്പതികളുടെ മകന് മുസ്തഫയാണ് (14) മരിച്ചത്.
കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയ മുസ്തഫ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.മുസ്തഫ പാലക്കാടന്‍ മിഷന് സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.