ലണ്ടന്‍: തങ്ങളുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ക്ക് വമ്പന്‍ ജയത്തോടെ അര്‍ഹിച്ച വിടവാങ്ങലൊരുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. രണ്ടു ദിവസം ശേഷിക്കേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിങ്സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).
സ്കോര്‍: വെസ്റ്റിന്‍ഡീസ് - 121/10, 136/10, ഇംഗ്ലണ്ട് - 371/10.
രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിന്സന് അരങ്ങേറ്റം ഗംഭീരമാക്കി. ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റുകളും നേടി. രണ്ടാം ഇന്നിങ്സില്‍ 16 ഓവറുകളെറിഞ്ഞ ആന്ഡേഴ്സണ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി.
250 റണ്‍സ് കടവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിന്‍ഡീസ് നിര 136 റണ്‍സിന് കൂടാരം കയറുകയായിരുന്നു. 31 റണ്‍സെടുത്ത ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. അലിക് അതാനസ് (22), ജേസണ്‍ ഹോള്‍ഡര്‍ (20), മികൈല്‍ ലൂയിസ് (14) എന്നിവര്‍ മാത്രമാണ് മോട്ടിയെ കൂടാതെ ടീമില്‍ രണ്ടക്കം കടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.