ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് അമേരിക്ക ഇനിയും മുക്തമായിട്ടില്ല. ട്രംപിന്റെ ചെവിയില്‍ വെടിയുണ്ട തുളച്ചു പോകുന്നതിന്റെ ചിത്രമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ചെവി തുളച്ച ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയില്‍ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം മില്‍സിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് ജീവന് രക്ഷപ്പെട്ടതെന്ന് മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളമാണ്.
ട്രംപ് സംസാരിക്കുന്നതിന്റെ രണ്ടടി മുന്നിലായി താഴെയാണ് ഡഗ് മില്‍സ് നിന്നിരുന്നത്. പെട്ടെന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വെടിയൊച്ച കേട്ടത്.
1983 മുതല്‍ ഡഗ് മില്‍സ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. 2002ലാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് അസോസിയേറ്റഡ് പ്രസിന്റെ ഭാഗമായിരുന്നു. ഈ സമയത്ത് രണ്ട് തവണ പുലിസ്റ്റര്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെയും ബില്‍ ക്ലിന്റന്റെയും ബറാക്ക് ഒബാമയുടെയുമെല്ലാം അപൂര്‍വ ചിത്രങ്ങള്‍ ഇദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.