വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതിനാൽ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്ക യാത്ര വൈകും. ഇന്ന് തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം മറ്റന്നാള്‍ ആയിരിക്കും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക. ഫീഡര്‍ വെസ്സലുകള്‍ എത്തുന്നതും വൈകും. ഇന്ന് രാവിലെയെത്തിയ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സബാന്ദ സോനോവാളും ചേര്‍ന്നാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി. 

ഇന്നലെ രാവിലെയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. മെര്‍സ്‌കിന്റെ 300 മീറ്റര്‍ നീളമുള്ള സാന്‍ ഫെര്‍ണാണ്ടോ ചരക്കുകപ്പലിന്റെ ബെര്‍ത്തിങ് മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതല്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്നര്‍ കൊണ്ടുപോകാന്‍ ചെറുകപ്പലുകള്‍ (ഫീഡര്‍ വെസലുകള്‍) വന്നു തുടങ്ങും. ഇവ കൂടി എത്തുന്നതോടെ ട്രാന്‍സ്ഷിപ്പ്മെന്റുമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !