ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ എക്സിൽ (ട്വിറ്ററിന്റെ പുതിയ രൂപം- X) ഏറ്റവുമധികം ഫോളോവേഴ്സുള്ള ആഗോളനേതാവെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമധികം X യൂസേഴ്സ് ഫോളോ ചെയ്യുന്ന ആഗോളനേതാവെന്ന ഖ്യാതിയാണ് മോദി സ്വന്തമാക്കിയത്. എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 100 മില്യൺ ഫോളോവേഴ്സാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാളും (38.1 മില്യൺ), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനേക്കാളും (11.2 മില്യൺ) ഫ്രാൻസീസ് മാർപാപ്പയേക്കാളും (18.5 മില്യൺ) ബഹുദൂരം മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2009ലാണ് മോദി എക്സ് അക്കൗണ്ട് എടുത്തത്.
ഇന്ത്യൻ രാഷ്ട്രി നേതാക്കളുടെ ഫോളോവേഴ്സിന്റെ കണക്ക് പരിശോധിച്ചാൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള രാഷ്ട്രീയക്കാരനും നരേന്ദ്ര മോദിയാണ്. പ്രതിപക്ഷ നേതാവ് രാഹുലിന് 26.4 മില്യണും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് 27.5 മില്യണുമാണ് ഫോളോവേഴ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.