ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്തിനും ധനുഷ്‌കോടിക്കും ഇടയിൽ നിർമിച്ച പുതിയ പുതിയ പാമ്പൻ പാലത്തിൻ്റെ ഉദ്ഘാടനം ഉടൻ. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം ഏതാനും മാസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
അവിശ്വസനീയമായ എൻജിനീയറിങ് വിസ്മയം അവസാന ഘട്ടത്തിലാണ്. മുൻകൂട്ടി തയ്യാറാക്കിയ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ സ്ഥാപിച്ചതായും റെയിൽവേ അറിയിച്ചു.
പുതിയ പാമ്പൻ പാലത്തിൻ്റെ ട്രയൽ റൺ വൈകാതെയുണ്ടാകുമെന്ന് റെയിൽവേ ബോർഡ് അംഗം ഇൻഫ്രാസ്ട്രക്ചർ പാമ്പൻ റെയിൽവേ ബോർഡ് അംഗം അനിൽ ഖണ്ഡേൽവാൾ ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ട്രാക്ക് പരിശോധനയും ഇലക്ട്രിക്കൽ ജോലികളും ഉൾപ്പെടെയുള്ള അന്തിമ പരിശോധനകൾ പൂർത്തിയാക്കിയാൽ ഒക്ടോബർ ഒന്നിന് രാമേശ്വരത്തേക്കുള്ള റെയിൽവേ സർവീസ് പുതിയ പാലത്തിലൂടെ പുനരാരംഭിക്കുമെന്ന് അധികൃതർ കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പുതിയ പാലം ഉദ്ഘാടനം ചെയ്യുക. 2019ൽ പ്രധാനമന്ത്രിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി റെയിൽ വികാസ് നിഗം ലിമിറ്റഡാണ് ഏകദേശം 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുന്നത്.
കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമാണിത്. ഈ സംവിധാനം പാലത്തിനടിയിലൂടെ ബോട്ടുകൾ സുഗമമായി കടന്നുപോകാൻ സഹായിക്കും. വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിൽ ട്രെയിൻ കൺട്രോൾ സിസ്റ്റവുമായി ഇൻ്റർലോക്ക് ചെയ്ത ഇലക്ട്രോ മെക്കാനിക്കൽ കൺട്രോൾ ഉണ്ടായിരിക്കും.
രാമേശ്വരത്ത് നിലവിലുള്ള പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2,070 കിലോമീറ്റർ (6,790 അടി) നീളത്തിലാണ് പുതിയ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 18.3 മീറ്റർ വീതമുള്ള 100 സ്പാനുകളുണ്ട്. അതിൽ 99 എണ്ണം 18.3 മീറ്ററും അതിലൊന്ന് 72.5 മീറ്ററുമാണ്. 63 മീറ്റർ നാവിഗേഷൻ സ്പാനുമുണ്ട്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ ഉയരത്തിലൂടെയാണ് പാലം കടന്നുപോകുക. ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; ഇനി ഏഴ് ദിവസത്തിനകം കണക്ഷൻരാമേശ്വരത്തിനും ധനുഷ്‌കോടിയേയും ബന്ധിപ്പിക്കുന്ന പഴയ പാമ്പൻ പാലത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. തകരാർ രൂക്ഷമായതോടെ പഴയ പാമ്പൻ പാലം സുരക്ഷാ കാരണങ്ങളാൽ 2022 ഡിസംബറിൽ അടച്ചു.
ഐഐടി മദ്രാസും ഇന്ത്യൻ റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനും പാലത്തിൻ്റെ നിലനിൽപ്പിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ഗതാഗതം നിർത്തിവെക്കുകയായിരുന്നു. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ പഴയ പാലം പൊളിച്ചുനീക്കും. മറ്റ് ബോട്ടുകൾക്ക് കടന്നുപോകുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പഴയ പാലം പൊളിച്ചു നീക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.