കൊളംബോ: ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യ ശ്രീലങ്കയുടെ പുതിയ പരിശീലകന്. സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് നിയമനം. ശ്രീലങ്കയ്ക്ക് ഇനി ഇന്ത്യയുമായാണ് പോരാട്ടം. ഈ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ സ്ഥാനമേറ്റത്. നിലവില്‍ ഇടക്കാല പരിശീലകനായാണ് നിയമനം.
ഇന്ത്യക്കെതിരായ പരിമിത ഓവര്‍ ക്രിക്കറ്റാണ് ലങ്ക കളിക്കുന്നത്. ഈ പരമ്പരയ്ക്കായി ജയസൂര്യ തന്ത്രമൊരുക്കും. ഇക്കഴിഞ്ഞ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്ക നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നാലെ പരിശീലകന് ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെയാണ് ലങ്കന്‍ ടീം പുതിയ കോച്ചിനെ തേടിയത്.
നേരത്തെ ദേശീയ ടീം സെലക്ടറായി ജയസൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിശീലകരുടേയും കളിക്കാരുടേയും ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ഉപദേശകനായും താരം പ്രവര്‍ത്തിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പരിചയസമ്പത്തുള്ള താരമാണ് ജയസൂര്യ. മൂന്ന് ഫോര്‍മാറ്റിലുമായി ശ്രീലങ്കക്കായി 586 മത്സരങ്ങള്‍ കളിച്ചു. 42 സെഞ്ച്വറികളും 440 വിക്കറ്റുകളും ലങ്കന്‍ ജേഴ്സിയില്‍ നേടി. 2011ലാണ് സജീവ ക്രിക്കറ്റില്‍ നിന്നു താരം വിരമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.