തൃശൂര്‍: ശബരി എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ടുമെന്റിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. അഞ്ച് കിലോയോളം കഞ്ചാവാണ് പൊതിഞ്ഞുകെട്ടിയ നിലയിൽ ശുചിമുറിക്കു സമീപത്തുനിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
പതിവ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 4.753 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ശബരി എക്സ്പ്രസ് ജനറല്‍ കംപാര്ട്ട്മെന്റിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു സമീപത്ത് പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു കഞ്ചാവ് കിടന്നിരുന്നത്.
ജിആര്‍പി എസ്ഐമാരായ തോമസ്, ജയകുമാര്‍, ആര്‍പിഎഫ് എസ്ഐ ഗീതുകൃഷ്ണന്‍, സിപിഒമാരായ അരുണ്‍കുമാര്‍, നിഷാദ്, ഹൈഡ് കോണ്‍സ്റ്റബിള്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.