മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബര്‍നാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു.
11 കാരിയെ പ്രധാന പ്രതികളുടെ അടുത്തെത്തിച്ചത് പ്രതിയായ പെണ്‍കുട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതി ഓട്ടോറിക്ഷയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ആക്രമണത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും പീഡനവിവരം മാതാപിതാക്കളോട് പറയുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ വകുപ്പും ചുമത്തി.
പ്രായപൂര്‍ത്തിയായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും അംബര്‍നാഥ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജഗന്നാഥ് കലാസ്കര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.