കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് നിർമാണത്തിനായി കൊയിലാണ്ടി നഗരസഭയിലെ കോമത്തുകരയിലെ ഏതാനും വീട്ടുകാർ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്തതോടെ ദുരിതത്തിൽ. അടിത്തറ വരെ ഇടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താമെന്ന നിലയിലാണു വീടുകൾ.
കോമത്തുകര ആവണി ഹൗസിൽ കെ.വി.പത്മിനിയുടെ വീടിന്റെ പാതി നിലംപതിച്ചു. ശേഷിക്കുന്നതും ഏതു നേരവും നിലംപൊത്താമെന്ന സ്ഥിതിയിലാണ്. പ്രദേശത്തെ മറ്റു ചില വീടുകൾക്കും അപകട ഭീഷണിയുണ്ട്.
5.45 സെന്റാണു കോമത്തുകരയിലുള്ളതെന്ന് പത്മിനി (65) പറഞ്ഞു. ഇതിൽ വീടിനോട് ചേർന്ന ഒന്നര സെന്റ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതാണ്. പണി തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിഞ്ഞു തുടങ്ങി. റോഡിൽ നിന്ന് വീട്ടിലേക്ക് എത്താൻ വഴിയില്ല.
പത്മിനി ഒറ്റക്കായിരുന്നു താമസം. വീട് താമസയോഗ്യമല്ലാതായ സ്ഥിതിയിൽ ശേഷിക്കുന്ന സ്ഥലംകൂടി എൻഎച്ച്എഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർ, കൊയിലാണ്ടി എൻഎച്ച് ഡപ്യൂട്ടി തഹസിൽദാർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് പത്മിനി. പ്രായാധിക്യം കാരണം പത്മിനിക്ക് നടക്കാൻ പോലും വയ്യ.
സമീപത്തെ സുരേന്ദ്രന്റെ സ്ഥിതിയും സമാനം. വീട് നഷ്ടമായ അവസ്ഥ. വഴിയും ഇല്ലാതായതോടെ താമസം മാറിയ വീട്ടിൽ നിന്ന് വീണു പരുക്കേറ്റു.
അടുത്ത വീട് പരേതനായ എള്ളുവീട് പറമ്പിൽ വസന്തന്റേതാണ്. വസന്തന്റെ അവകാശികളായ 3 മക്കളും വാടക വീട്ടിൽ അഭയം തേടി. ഓടിട്ട വീടായതു കൊണ്ട് 20% മാത്രമാണ് നഷ്ട പരിഹാരമായി ലഭിച്ചത്. ബാക്കി നഷ്ട പരിഹാരം ലഭിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.