കോന്നി: കെഎസ്ആർടിസി ഡിപ്പോയിലെ കൊല്ലം ഓർഡിനറി ബസിന്റെ വൈകുന്നേരത്തെ സർവീസ് നിലച്ചിട്ട് ഒരാഴ്ച. കോന്നിയിൽ നിന്നു പത്തനാപുരം – കുന്നിക്കോട് – കൊട്ടാരക്കര വഴി കൊല്ലം പോകുന്ന ബസിന്റെ വൈകുന്നേരത്തെ സർവീസാണു നിലച്ചത്. ചെങ്ങമനാട്, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ പോകുന്ന ദിവസവേതനക്കാരായ ഒട്ടേറെ ആളുകൾ വൈകുന്നേരം തിരികെ വരാൻ ആശ്രയിച്ചിരുന്ന ബസാണ് ഇത്.
സർവീസ് റദ്ദാക്കിയതു സ്ഥിരം യാത്രക്കാർക്ക് അധിക സാമ്പത്തികഭാരം ഉണ്ടാക്കുന്നതായി പരാതിയുണ്ട്.വൈകുന്നേരം 4നു കൊല്ലത്തു നിന്നു തിരിക്കുന്ന വണ്ടി 5നു കൊട്ടാരക്കര എത്തി 7 ആകുമ്പോൾ കോന്നി എത്തുമായിരുന്നു.
പത്തനാപുരം മുതൽ കോന്നി വരെയുള്ള യാത്രക്കാർക്ക് ഒരു വണ്ടി കയറിയാൽ കൊല്ലത്ത് നിന്നും കോന്നി വരെ സഞ്ചരിക്കാമെന്ന സൗകര്യം ഈ സർവീസിനുണ്ടായിരുന്നു. അതാണ് ഇപ്പോൾ നിലച്ചത്. ഈ സർവീസ് പുനരാരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
പുനലൂർ – പത്തനാപുരം – കൊട്ടാരക്കര – കൊല്ലം റൂട്ടിൽ മറ്റു ഡിപ്പോയിലെ വണ്ടികൾ ഓടി സമയക്രമം പാലിക്കുന്നില്ല എന്ന കാരണത്താൽ മന്ത്രിയുടെ ഓഫിസ് നടത്തിയ ചർച്ചയിലാണു മാറ്റി ഓടിക്കണമെന്നു നിർദേശം ഉണ്ടായത്. അതാണു സർവീസ് വഴി തിരിച്ചുവിടാൻ കാരണം.
കോന്നി ഡിപ്പോയിലെ ഏറ്റവും വരുമാനം കിട്ടിയിരുന്ന ഓർഡിനറി ബസായിരുന്നു ഇത്. വൈകുന്നേരത്തെ കൊല്ലം സർവീസ് ഉണ്ടായിരുന്നപ്പോൾ ദിവസം 15,000 രൂപ വരെ ലഭിക്കുമായിരുന്നു. ഇപ്പോൾ ഈ ബസ് കൊല്ലത്തുനിന്നു പുനലൂർ – പത്തനംതിട്ട സർവീസ് ആയി ഓടാൻ തുടങ്ങിയപ്പോൾ 10,000 രൂപ ആയി വരുമാനം ഇടിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.