പുതുക്കാട് (തൃശൂർ): വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അനഘ (25) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആനന്ദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ ബന്ധമൊഴിയാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒന്നരമാസം മുൻപു ബന്ധു വീട്ടിൽ വച്ചാണ് അനഘ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുൻപ് ഇരുവരും റജിസ്റ്റർ വിവാഹം നടത്തി. അനഘയുടെ വീട്ടുകാർ റജിസ്റ്റർ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയായി. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നു പറയപ്പെടുന്നു.
രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ ശക്തമായ നടപടിവേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. കുടുംബത്തിന്റെ പരാതിയില്‍ നേരത്തെ തന്നെ ആനന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതായി പുതുക്കാട് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.