കാവാലിപ്പുഴ മിനി ബീച്ച്; പ്രളയം കിടങ്ങൂരിനു സമ്മാനിച്ച സ്വർഗ്ഗം

കിടങ്ങൂർ: പ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചിൽ വിനോദ സഞ്ചാര പദ്ധതികൾക്ക് തുടക്കം. മീനച്ചിലാറിൻ്റെ തീരത്തെ കാവാലിപ്പുഴ ടൂറിസം പ്രോജക്‌ടിനുള്ള സർവേ നടപടികളും ഇൻവെ സ്‌റ്റിഗേഷൻ ജോലികളുമാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതിക്കു രൂപം നൽകുന്നത്.

കാവാലിപ്പുഴയിലുള്ള ആറ്റുതീരത്ത് മിനി പാർക്ക് സജ്ജമാക്കും.ആറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്‌റ്റീൽ പാലം നിർമ്മിക്കും. കാവാലിപ്പുഴയിൽ ഇപ്പോൾ കടത്തുവള്ളമാണുള്ളത്. ആകർഷകമായ രീതിയിൽ പാലം നിർമിക്കാൻ സർക്കാരിന്റെ കീഴിലുള്ള ആർക്കിടെക്‌ചർ വിഭാഗത്തെ ചുമതലപ്പെടുത്തി.

2018ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രകൃതി ഒരുക്കിയ മണൽ തിട്ടയാണ് കാവാലിപ്പുഴ കടവ്. പഞ്ചാര മണൽ അടിഞ്ഞ് രൂപപ്പെട്ട മിനി ബീച്ചിലേക്ക് നുറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. പരിസ്ഥ‌ിതി പ്രവർത്തകനും ഫൊട്ടോഗ്രഫറുമായ രമേഷ് കിടങ്ങൂരിൻ്റെ നേത്യത്വത്തിലാണ് കാവാലിപ്പുഴയെ ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നത്.

കിടങ്ങൂർ പഞ്ചായത്തിൻ്റെയും ജനമൈത്രി പൊലീസിൻ്റെയും സഹകരണവും കാവാലിപ്പുഴക്കടവിനെ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി. മീനച്ചിലാറ്റിൽ കുളിക്കാനും കടത്തുവള്ളത്തിൽ കയറാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 180 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് മണൽതിട്ട. ഇവിടെ എത്താൻ ഇടുങ്ങിയ ഗ്രാമീണ റോഡ് മാത്രമാണുള്ളത്.

കിടങ്ങൂർ-അയർക്കുന്നം -മണർകാട് റോഡിൽ കിടങ്ങൂർ ക്ഷേത്ര ത്തിനു സമീപത്തു നിന്ന് തിരിഞ്ഞ് ചെമ്പിളാവ് റൂട്ടിൽ ഉത്തമേശ്വരം കഴിഞ്ഞ് ഇടത്തോട്ട് 700 മീറ്റർ സഞ്ചരിച്ചാൽ കാവാലിപ്പുഴയി ലെത്താം. ഏറ്റുമാനൂർ -പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂർ കവലയിൽ നിന്ന് പാലാ റോഡിൽ 500 മീറ്റർ സഞ്ചരിച്ച് കടത്തു കടന്നാലും കാവാലിപ്പുഴ കടവിലെത്താം.

കാവാലിപ്പുഴയുടെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 2 കോടി 32 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്, ആറ്റുതീരത്ത് മിനി പാർക്കും ഇരുകരകളെയും ബന്ധിപ്പിച്ച് സ്‌റ്റീൽ പാലവും നിർമിക്കുന്നതു സംബന്ധിച്ച് ടൂറിസം വകുപ്പുമായി പ്രത്യേക ചർച്ച നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !