കിടങ്ങൂർ: പ്രളയം കിടങ്ങൂരിനു സമ്മാനിച്ച ബീച്ചിൽ വിനോദ സഞ്ചാര പദ്ധതികൾക്ക് തുടക്കം. മീനച്ചിലാറിൻ്റെ തീരത്തെ കാവാലിപ്പുഴ ടൂറിസം പ്രോജക്‌ടിനുള്ള സർവേ നടപടികളും ഇൻവെ സ്‌റ്റിഗേഷൻ ജോലികളുമാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതിക്കു രൂപം നൽകുന്നത്.
കാവാലിപ്പുഴയിലുള്ള ആറ്റുതീരത്ത് മിനി പാർക്ക് സജ്ജമാക്കും.ആറിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് സ്‌റ്റീൽ പാലം നിർമ്മിക്കും. കാവാലിപ്പുഴയിൽ ഇപ്പോൾ കടത്തുവള്ളമാണുള്ളത്. ആകർഷകമായ രീതിയിൽ പാലം നിർമിക്കാൻ സർക്കാരിന്റെ കീഴിലുള്ള ആർക്കിടെക്‌ചർ വിഭാഗത്തെ ചുമതലപ്പെടുത്തി.2018ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രകൃതി ഒരുക്കിയ മണൽ തിട്ടയാണ് കാവാലിപ്പുഴ കടവ്. പഞ്ചാര മണൽ അടിഞ്ഞ് രൂപപ്പെട്ട മിനി ബീച്ചിലേക്ക് നുറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. പരിസ്ഥിതി പ്രവർത്തകനും ഫൊട്ടോഗ്രഫറുമായ രമേഷ് കിടങ്ങൂരിൻ്റെ നേത്യത്വത്തിലാണ് കാവാലിപ്പുഴയെ ഭംഗിയായും വൃത്തിയായും സംരക്ഷിക്കുന്നത്.
കിടങ്ങൂർ പഞ്ചായത്തിൻ്റെയും ജനമൈത്രി പൊലീസിൻ്റെയും സഹകരണവും കാവാലിപ്പുഴക്കടവിനെ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി. മീനച്ചിലാറ്റിൽ കുളിക്കാനും കടത്തുവള്ളത്തിൽ കയറാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 180 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് മണൽതിട്ട. ഇവിടെ എത്താൻ ഇടുങ്ങിയ ഗ്രാമീണ റോഡ് മാത്രമാണുള്ളത്.
കിടങ്ങൂർ-അയർക്കുന്നം -മണർകാട് റോഡിൽ കിടങ്ങൂർ ക്ഷേത്ര ത്തിനു സമീപത്തു നിന്ന് തിരിഞ്ഞ് ചെമ്പിളാവ് റൂട്ടിൽ ഉത്തമേശ്വരം കഴിഞ്ഞ് ഇടത്തോട്ട് 700 മീറ്റർ സഞ്ചരിച്ചാൽ കാവാലിപ്പുഴയി ലെത്താം. ഏറ്റുമാനൂർ -പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂർ കവലയിൽ നിന്ന് പാലാ റോഡിൽ 500 മീറ്റർ സഞ്ചരിച്ച് കടത്തു കടന്നാലും കാവാലിപ്പുഴ കടവിലെത്താം.
കാവാലിപ്പുഴയുടെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 2 കോടി 32 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്, ആറ്റുതീരത്ത് മിനി പാർക്കും ഇരുകരകളെയും ബന്ധിപ്പിച്ച് സ്‌റ്റീൽ പാലവും നിർമിക്കുന്നതു സംബന്ധിച്ച് ടൂറിസം വകുപ്പുമായി പ്രത്യേക ചർച്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.