ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സ്ഥിതിഗതികള്‍ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ടാം സംഘം ഉടന്‍ എത്തുമെന്നും അമിത് ഷാ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുബങ്ങള്‍ക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്നലെ രാത്രി വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. മുണ്ടക്കൈയില്‍ ഇപ്പോഴും 250 ഓളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന സംഘമാണ് മുണ്ടക്കൈയിലെത്തിയത്. രക്ഷാ പ്രവര്‍ത്തനം മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഇതുവരെ 80ല്‍പ്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.