പാലക്കാട് ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തി

ചിറ്റൂർ∙ പാലക്കാട് ചിറ്റൂർ പുഴയിലിറങ്ങി, നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തി. കുട്ടികൾ നിന്നിടത്തേക്ക് ഏണി എത്തിച്ചായിരുന്ന രക്ഷാപ്രവർത്തനം. ഏണിയിൽ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂർ പുഴയിൽ മീൻപിടിക്കാനും കുളിക്കാനും ഇറങ്ങിയത്. ഇതിൽ ഒരു കുട്ടി നീന്തി കരയ്ക്കെത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സംഘം ഇവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നാല് ദിവസം മുൻപ് മൈസുരു സ്വദേശികൾ കുടുങ്ങിയ നറണി തടയണയുടെ ഭാഗത്ത് നിന്ന് മീറ്ററുകൾ അകലെയാണ് കുട്ടികളും കുടുങ്ങിയത്. കുട്ടികൾ നിന്നിരുന്ന ഭാഗത്ത് പുഴയുടെ ആഴം കുറവായിരുന്നെങ്കിലും ശക്തമായ നീരൊഴുക്കുണ്ടായിരുന്നത് ആശങ്കയ്ക്കിടയാക്കി. പ്രദേശത്ത് മഴയില്ലാതിരുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. 

ആദ്യം കയർ കെട്ടിയിറങ്ങിയ അഗ്നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. ഇതിനിടെ നിൽക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികൾക്കും ഉദ്യോഗസ്ഥൻ നിർദേശം നൽകി. തുടർന്ന് കരയിൽ നിന്ന് കുട്ടികൾ നിന്നിരുന്ന ഭാഗത്തേക്ക് ഏണി എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിയ കുട്ടികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !