ഇസ്താംബുൾ: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കർ’ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ തത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു.
തത്യാനയുടെ ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അതിവേഗം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനിയില്ല.മറ്റൊരു ബൈക്കർ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചുകയറിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തത്യാനയുടെ സഹയാത്രികനായ തുർക്കി ബൈക്കർ ഒനുർ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കർക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മോട്ടോ താന്യ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന താതാന്യയെ ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെപ്പേരും യൂട്യൂബിൽ 20 ലക്ഷത്തിലേറെപ്പേരുമാണ് പിന്തുടരുന്നത്.
യൂറോപ്പിൽ യാത്രയ്ക്ക് അനുമതി ലഭിച്ചില്ലെന്ന പോസ്റ്റാണ് ഇവർ അവസാനമായി പങ്കുവച്ചിട്ടുള്ളത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.