മലയാളിതാരം സഞ്ജു സാംസണ്‍ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിൽ;

ഹരാരെ: ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങുന്നു.


സിംബാബ്വേക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സഞ്ജു ടീമിൽ ഇടം നേടി. ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായിട്ടാണ് സഞ്ജു ടീമിലുള്ളത്. മൂന്നാം ടി20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.

ഈയിടെ നടന്ന ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരത്തില്‍ അവസാന പതിനൊന്നില്‍ ഇടംപിടിച്ചു. ചുഴലിക്കൊടുങ്കാറ്റ് കാരണം ലോകകപ്പ് ടീം ബാര്‍ബഡോസില്‍നിന്ന് എത്താന്‍ വൈകിയതിനാല്‍ ഇവര്‍ക്ക് ആദ്യ രണ്ട് കളികളിലും കളിക്കാനായില്ല.. സഞ്ജുവിനും യശസ്വിക്കും ലോകകപ്പില്‍ ഒരു മത്സരംപോലും കളിക്കാനായില്ല.

നവാഗതനായ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ആദ്യ രണ്ടു മത്സരങ്ങളില്‍ ഓപ്പണ്‍ചെയ്തത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന് പകരമായാകും സഞ്ജു എത്തുക.

ആദ്യമത്സരം സിംബാബ്വേ 13 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് ജയിച്ചു. പരമ്പരയില്‍ അഞ്ച് മത്സരമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !