ആമയിഴഞ്ചാൻ തോടിലെ ശുചീകരണം; 117 മീറ്റർ റെയിൽവേ ടണൽ ഭാഗം ആരു വൃത്തിയാക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ ഏറ്റവും തടസ്സമേറിയ റെയിൽവേ ടണൽ ഭാഗത്തെ ശുചീകരണം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ റെയിൽവേയെ ഏൽപിച്ചെന്നു സർക്കാർ. എന്നാൽ, തങ്ങളെ ഏൽപിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്നു റെയിൽവേ. ശുചീകരണം നടത്താൻ തങ്ങൾ തയാറാണെന്നും അതിനു കാലതാമസമെടുക്കുമെന്നും മേജർ ഇറിഗേഷൻ വകുപ്പ്. ഫലത്തിൽ ആമയിഴഞ്ചാൻ തോട്ടിലെ സുഗമമായ ജലമൊഴുക്കിനു തടസ്സം നിൽക്കുന്ന 117 മീറ്റർ റെയിൽവേ ടണൽ ഭാഗം ആരു വൃത്തിയാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടും ആശയക്കുഴപ്പം തുടരുകയാണ്.

യോഗത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു മാധ്യമങ്ങൾക്കു കൈമാറിയ പത്രക്കുറിപ്പിലാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനടിയിലൂടെയുള്ള ടണൽ റെയിൽവേ ശുചീകരിക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, തോടു വൃത്തിയാക്കുന്നതിനുള്ള ചുമതല കാലങ്ങളായി മേജർ ഇറിഗേഷൻ വകുപ്പിനാണെന്നും തങ്ങൾക്കു ചെയ്യാൻ കഴിയില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. അവിടെ ശുചീകരിക്കാൻ ഞങ്ങളോടു ആരും പറഞ്ഞുമില്ല, ഞങ്ങൾ‌ക്കു ചെയ്യാൻ കഴിയുകയുമില്ല–അവർ പറഞ്ഞു.

ടണലിൽ അടിഞ്ഞുകൂടിയ മണ്ണു നീക്കിയാൽ ഒഴുക്കു സുഗമമാക്കാൻ കഴിയുമെന്നും ഇതു ചെയ്യാൻ കഴിയുമെന്നും യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും വ്യക്തമാക്കി. എന്നാൽ, അതിനുള്ള മെഷീൻ വാങ്ങേണ്ടതുണ്ട്. മെഷീൻ റെയിൽവേയ്ക്കു നൽകാനാകുമോ എന്നു യോഗത്തിൽ ചോദ്യമുയർന്നെങ്കിലും അവർ പ്രതികരിച്ചില്ല. ടണൽ ശുചീകരണത്തിനു 3 മാസത്തെ സാവകാശം വേണ്ടി വരുമെന്നായി ഇറിഗേഷൻ ഉദ്യോഗസ്ഥർ. അതു പറ്റില്ലെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഒഴുക്കു ക്രമീകരിക്കാൻ ബണ്ടു കെട്ടിയുള്ള പ്രവൃത്തികൾ വേണ്ടി വരുമെന്നും അതിനു 3 മാസമെടുക്കുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാൽ, മെഷീൻ വാങ്ങുന്നതിനുള്ള പണം ആരു നൽകുമെന്ന കാര്യത്തിൽ യോഗം തീരുമാനം എടുത്തില്ല. രാജാജി നഗറിലെ തുമ്പൂർമുഴി യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി അധികം വരുന്ന മാലിന്യം അംഗീകൃത ഏജൻസികൾക്കു കൈമാറാൻ യോഗത്തിൽ തീരുമാനമായി. അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എംസിഎഫ്/കണ്ടെയ്നർ എംസിഎഫ് സ്ഥാപിക്കും. 

കെഎസ്ആർടിസി തമ്പാനൂർ ബസ് ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മറ്റു ഖരമാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ക്രമീകരിക്കണമെന്നു കെഎസ്ആർടിസിക്കു നിർദേശം നൽകി.

പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ ജല അതോറിറ്റി പമ്പിങ് സ്റ്റേഷനുകളിൽ നിന്നു ജലം കവിഞ്ഞൊഴുകുന്നതു തടയാൻ നടപടി സ്വീകരിക്കണം. മൃഗശാലയിൽ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കുകയും ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുകയും വേണം. മലിനീകരണ നിയന്ത്രണ ബോർഡ് പഠനത്തിൽ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാൻ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോട്ടിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളും.

കെഎസ്ആർടിസി, തകരപറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം മുതലായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !