ആലപ്പുഴ: കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് താര സജീഷ്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു പിന്നീട് ഇന്നലെ രാത്രിയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.