സമയപരിധി ലംഘിച്ച് പ്രവർത്തിച്ചു;വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു: അനുവദനീയമായ സമയ പരിധി ലംഘിച്ച് പ്രവർത്തിച്ചതിന് വിരാട് കോഹ്ലി സഹ ഉടമയായ വൺ8 കമ്യൂൺ പബിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്.

കബൺ പാർക്കിന് സമീപം രത്നം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പബിനെതിരെയാണ് കബൺ പാർക്ക് പൊലീസ് കേസെടുത്തത്.

ബെംഗളൂരു നഗരത്തിൽ അർധരാത്രി ഒരു മണിവരെയാണ് പബുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ വൺ8 കമ്യൂണടക്കം നാല് പബുകൾ ഈ സമയപരിധി ലംഘിച്ച് പ്രവർത്തിച്ചുവെന്ന് പൊലീസ് കണ്ടെത്തി.

ജൂലൈ 6ന് രാത്രി ഒന്നരയോടെ കബൺ പാർക്ക് സബ് ഇൻസ്പെക്ടർ നടത്തിയ മിന്നൽ പരിശോധനയിലാണ് ചില പബുകൾ സമയ പരിധി ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ്, പബ് മാനേജർക്കെതിരെ എഫ്ഐആർ രജിസ്ടർ ചെയ്തിട്ടുണ്ട്.

ഡൽഹിയിലും മുംബൈയിലും വിജയകരമായതിന്റെ പിന്നാലെയാണ് വിരാട് കോഹ്ലിയുടെ സഹഉടമസ്ഥതയിലുള്ള വൺ8 കമ്യൂൺ കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരു നഗരത്തിലും പബ് ആരംഭിച്ചത്. 

തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് ബെംഗളൂരുവെന്നും അതിനാലാണ് നഗരത്തിൽ പബ് ആരംഭിക്കുന്നതെന്നുമാണ് വിരാട് കോഹ്ലി നേരത്തെ പറഞ്ഞത്. ബെംഗളൂരുവിന് പിന്നാലെ ഹൈദരാബാദിലും വൺ8 കമ്യൂൺ അടുത്തിടെ പബ് ആരംഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !