കോട്ടയം: വിദ്യാര്‍ഥിനിക്ക് കണ്സഷന് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കോട്ടയത്ത് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. കോട്ടയം പാക്കില്‍ സ്വദേശി പ്രദീപ് കുമാറിനാണ് മര്‍ദനമേറ്റത്. യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്സെഷന് ആവശ്യപ്പെട്ടതില്‍ വിദ്യാര്‍ഥിനിയോട് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും സുഹൃത്തുകളും ചേര്‍ന്നാണ് ഇയാളെ മര്‍ദിച്ചത്.
പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മര്‍ദിച്ചെന്ന് കണ്ടക്ടര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യൂണിഫോം, ഐഡികാര്‍ഡ്, കണ്സെഷന് കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാര്‍ത്ഥി കണ്സെഷന് ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു.
മാളിയേക്കല്‍ കടവ് കോട്ടയം റൂട്ടില്‍ ഓടുന്ന ബസ്സിലെ കണ്ടക്ടറാണ് പ്രദീപ് കുമാര്‍. തലയ്ക്ക് പരിക്കേറ്റപ്രദീപ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ പരാതിയില്‍ ചിങ്ങനവനം പൊലീസ് കേസ് എടുക്കുകയും ചെയ്തു.
പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയോട് വളരെ മോശമായി കണ്ടക്ടര്‍ സംസാരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതാണ് പ്രകോപനത്തിന് കാരണമായത്. പ്ലസ് വണ്ണില്‍ പ്രവേശനം അടുത്തിടെ ലഭിച്ച കുട്ടിക്ക് യൂണിഫോമും ഐഡിക്കാര്‍ഡും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.