തിരുവനന്തപുരം: എസ്എന്‍ഡിപിയെ ബിജെപിയിലേക്ക് കെട്ടാന്‍ ശ്രമം നടത്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
എസ്എന്‍ഡിപിയില്‍നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും സ്വത്വരാഷ്ട്രീയം വളര്‍ത്തി മുതലെടുപ്പ് നടത്തുകയാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ട. ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള വര്‍ഗീയ കക്ഷികള്‍ യുഡിഎഫിന്റെ സഖ്യകക്ഷിയായി. ഇതാണ് യുഡിഎഫ് വിജയത്തിന് കാരണമായത്.
ലീഗ് പ്രവര്‍ത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വര്‍ഗ ബഹുജന സംഘടനകളുടെ ആകെ അംഗത്വം കൂട്ടിയാല്‍ നമുക്ക് കിട്ടിയ വോട്ടിനെക്കാള്‍ കൂടുതലാണ്.
സംഘടനാ ദൗര്‍ബല്യമാണ് ഇതു കാണിക്കുന്നത്. മുതലാളിത്ത സമൂഹത്തില്‍ വിരുദ്ധ ആശയങ്ങള്‍ നമ്മളിലേക്ക് നുഴഞ്ഞു കയറാം. ഇതിനെ പ്രതിരോധിച്ചേ മതിയാകൂ എന്നും എംവി ഗോവിന്ദന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.