ഹത്രാസ് ദുരന്തം: ദോലെ ബാബയുടെ അടുത്ത അനുയായി അറസ്റ്റിൽ,

ഹത്രാസ് ദുരന്തം: ദോലെ ബാബയുടെ അടുത്ത അനുയായി അറസ്റ്റിൽ,

 ദില്ലി: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു.

അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ ഇന്നലെ വൈകിട്ട് നേരിട്ടെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു എന്ന് അഭിഭാഷകൻ അറിയിച്ചു. കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.

സംഭവത്തില്‍ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭോലെ ബാബ യുപിയില്‍ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകൻ എ.പി സിങ്ങ് പ്രതികരിച്ചു. സർക്കാരിന് പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോർട്ടില്‍ സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ച്ചകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

പൊലീസിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടത്തിപ്പുകാരായ ട്രസ്റ്റ് കയറ്റിയില്ലെന്നും ബാബയുടെ സുരക്ഷ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർ നടപടികളും സർക്കാർ തീരുമാനിക്കും. 

ഹാത്രസ് ദുരന്തത്തില്‍ മരിച്ചവർക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും സഹായധനം നല്‍കുമെന്ന് മന്ത്രി സന്ദീപ് സിങ്ങ് അറിയച്ചതോടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം സഹായധനം ലഭിക്കും. സഹായധനം ഉയർത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network