ഡൽഹി: ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാകിസ്താന് ഒരിക്കലും മറക്കാത്ത തിരിച്ചടി നല്‍കി രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയ ഇന്ത്യൻ സൈനികർ .1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതു വരെയുള്ള സമയമായിരുന്നു കാർഗില്‍ യുദ്ധത്തില്‍ ഏറെ നിര്‍ണായകം.
കാർഗില്‍ യുദ്ധത്തിന് തുടക്കമിട്ട 1999 മെയ് മാസത്തില്‍ പാകിസ്താൻ സൈന്യത്തിന്റെ പിടിയിലാകുമ്പോള്‍ ക്യാപ്റ്റൻ സൗരഭ് കാലിയയ്‌ക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായം .കാർഗില്‍ യുദ്ധത്തില്‍ ആദ്യമായി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കാലിയയായിരുന്നു. ഓരോ കാർഗില്‍ ദിനത്തിലും നോവുണർത്തുന്ന ഓർമ്മയാണ് ക്യാപ്റ്റൻ സൗരഭ് കാലിയ.
പാക് സേനയുടെ നുഴഞ്ഞുകയറ്റക്കാരെ ആദ്യം നേരിട്ടത് ക്യാപ്റ്റൻ കാലിയയും അഞ്ച് ജവാന്മാരും ചേർന്നായിരുന്നു . എൻ.കെ.കാലിയ- വിജയ ദമ്പതികളുടെ മകനായ സൗരഭ് കാലിയ 1976 ജൂണ്‍ 29നാണു പഞ്ചാബിലെ അമൃത്സറില്‍ ജനിച്ചത്.
ഹിമാചല്‍ പ്രദേശിലെ സ്‌കൂളുകളിലും കോളജുകളിലുമായി വിദ്യാഭ്യാസം . വിദ്യാഭ്യാസ കാലയളവില്‍ ഒട്ടേറെ സ്‌കോളർഷിപ്പുകളും ലഭിച്ചു.
1997 ഓഗസ്റ്റിലാണ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് കാലിയ തിരഞ്ഞെടുക്കപ്പെടുന്നത്.മേയ് ആദ്യ ആഴ്ചകളില്‍ കാർഗിലില്‍ പട്രോളിങ് നടത്തിയ സംഘത്തിന്റെ നേതൃത്വം സൗരഭ് കാലിയയ്‌ക്കായിരുന്നു.
മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാല്‍ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്‌ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാല്‍ തിരകളും ആയുധങ്ങളും തീർന്നതിനാല്‍ ഇവർ പാക് സൈനികരുടെ പിടിയിലായി.
22 ദിവസത്തെ തടവ് കാലയളവില്‍ കാലിയ, അർജുൻ റാം, ഭൻവർ ലാല്‍ ബഗാരിയ, ഭികാ റാം, മൂല റാം, നരേഷ് സിംഗ് എന്നിവർ അനുഭവിച്ചത് കൊടുംക്രൂരതകളാണ്. കർണപടത്തിലേക്ക് ചൂടുള്ള ഇരുമ്പ് കമ്പി കയറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, പല്ലുകള്‍ അടിച്ചുകൊഴിച്ചു, അസ്ഥികള്‍ അടിച്ചുനുറുക്കി, ചുണ്ടുകളും മൂക്കും ജനനേന്ദ്രിയവും മുറിച്ചു . ജനിച്ച നാടിന് വേണ്ടി ഈ ഇന്ത്യൻ സൈനികർ അനുഭവിച്ചത് കൊടും വേദനയായിരുന്നു.
അന്ന് കാലിയയുടെ ഭൗതിക ശരീരം സ്വീകരിച്ച സഹോദരൻ വൈഭവ് കാലിയ പറഞ്ഞത് ' ഞങ്ങള്‍ക്ക് അവന്റെ ശരീരം തിരിച്ചറിയാനായില്ല . ആ മുഖത്ത് ഒന്നും അവശേഷിച്ചില്ല . കണ്ണും ചെവിയുമില്ല . പുരികങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് . അവന്റെ പുരികം എന്റെ പുരികം പോലെയായിരുന്നു .
അതുകൊണ്ടാണ് തിരിച്ചറിഞ്ഞത് ' എന്നാണ്. കാർഗിലിലേക്ക് പോകുന്നതിനു മുൻപ് വീട്ടുചെലവുകള്‍ക്കായി മകൻ ഒപ്പിട്ടുനല്‍കിയ ചെക്ക് പോലും പ്രിയമകന്റെ ഓർമ്മയ്‌ക്കായി ഇന്നും ആ മാതാപിതാക്കള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.