ലാവലിൻ കേസ്: CBI യുടെ അപ്പീലുകൾ തീർപ്പായതിനു ശേഷം സുധീരൻ്റെ ഹർജി സുപ്രീം കോടതി പരിഗണിക്കും,

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എൻ.സി. ലാവലിൻ വിധി ചോദ്യംചെയ്ത് സി.ബി.ഐ. നല്‍കിയ ഹർജി തീർപ്പായശേഷം തന്റെയാവശ്യം പരിഗണിച്ചാല്‍ മതിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ സുപ്രീം കോടതിയെ അറിയിച്ചു.

ഇതേത്തുടർന്ന് പിണറായിയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകാനുമതി ഹർജി ഫയല്‍ ചെയ്യാൻ അനുമതി തേടി സുധീരൻ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. 

2017-ലാണ് പ്രത്യേകാനുമതി ഹർജി ഫയല്‍ചെയ്യാൻ അനുമതി തേടി സുധീരൻ സുപ്രീം കോടതിയെ സമീപിച്ചത്. ലാവലിൻ ഹർജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ നിരവധി തവണ വന്നെങ്കിലും, ഇതുവരെയും സുധീരന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ലാവലിൻ ഹർജികളി നിന്ന് സുധീരന്റെ അപേക്ഷ മാറ്റുകയും അത് പ്രത്യേകമായി കേള്‍ക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയും ആയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് സുധീരന്റെ ആവശ്യം പരിഗണിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !