രാജ്യം ഒറ്റക്കെട്ടായി ദുരന്ത ഭൂമിയിലേയ്ക്ക്: ഭാരതത്തെയൊട്ടാകെ ദുഃഖത്തിലാഴ്ത്തിയ മഹാദുരന്തം, ,ഗവര്‍ണ്ണര്‍ ആനന്ദബോസ് വയനാട്ടിലേക്ക്,രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കും,

 ന്യൂഡല്‍ഹി: വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശം സന്ദർശിക്കുന്നതിനും മഹാദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനുമായി ബംഗാള്‍ ഗവർണർ ഡോ സിവി ആനന്ദബോസ് ഇന്ന് കോഴിക്കോട്ടെത്തും.

വിവരമറിഞ്ഞയുടൻ അദ്ദേഹം കേരള മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് രക്ഷാദൗത്യത്തില്‍ ബംഗാള്‍ ജനതയുടെ ഐക്യദാർഢ്യമറിയിച്ചു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷമാണ് ഗവർണർ കേരളത്തിലെത്തുന്നത്.

 രക്ഷാപ്രവർത്തനത്തില്‍ കേന്ദ്ര ഏജൻസികളുമായുള്ള ഏകോപനം സംബന്ധിച്ച്‌ മന്ത്രി ജോർജ് കുര്യനുമായി അദ്ദേഹം കോഴിക്കോട്ട് ചർച്ച ചെയ്യും. രാത്രി പത്തുമണിയോടെ ആനന്ദബോസ് കോഴിക്കോടെത്തും.

കേരളത്തെ മാത്രമല്ല, ഭാരതത്തെയൊട്ടാകെ അതീവ ദുഃഖത്തിലാഴ്ത്തിയ മഹാദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് ഡോ സിവിആനന്ദബോസ് പറഞ്ഞു. സമൂഹ മനഃസാക്ഷിയെ പിടിച്ചുലച്ച ഈ പ്രകൃതി ദുരന്തത്തില്‍ രക്തസാക്ഷികളായവർക്ക് അദ്ദേഹം ആത്മശാന്തിനേർന്നു.

 പരിക്കുകളോടെ രക്ഷപ്പെട്ടവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് ബംഗാള്‍ ജനതയുടെ ദുഃഖം പങ്കുവെച്ചുള്ള കുറിപ്പില്‍ അദ്ദേഹം പ്രത്യാശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !