ന്യൂഡല്‍ഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനി(96)യെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. അദ്വാനി നിലവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.ഏതാനും ദിവസം മുമ്ബ് അദ്ദേഹം എയിംസില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.