ഉരുളക്കിഴങ്ങിനൊക്കെ എന്ത് ഗുണമാണുള്ളത് എന്ന സംശയം തോന്നാം. പക്ഷേ ഉരുളക്കിഴങ്ങിനും ചില ആരോഗ്യഗുണങ്ങളുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ ഉരുളക്കിഴങ്ങിനുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം..
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന പൊട്ടാസ്യം, ഫൈബർ തുടങ്ങിയ സംയുക്തങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതേസമയം ഫൈബർ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നുഇടതൂർന്ന നല്ല കറുത്ത മുടി എല്ലാവരുടെയും ഒരു സ്വപ്‌നം തന്നെയാണ്. എന്നാല്‍, ഈ സ്വപ്‌നത്തെ വേരോടെ ഇല്ലാതാക്കിക്കൊണ്ടാണ് നമ്മളില്‍ പലർക്കും അകാല നരയും മുടികൊഴിച്ചിലുമൊക്കെ വരുന്നത്.
ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നരയും മുടികൊഴിച്ചിലും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ പ്രശ്നം നേരിടാറുണ്ട്. നര കറുപ്പിക്കാൻ ഡൈ ഉപയോഗിക്കുകയാണ് എല്ലാവരും ചെയ്യാറ്.
മുടി കൊഴിച്ചില്‍ മാറാനാണെങ്കില്‍ പലതരത്തിലുള്ള ഹെയർ ഓയിലുകളും ഷാംപുവുമെല്ലാം ഉപയോഗിച്ച് മടുത്തു കാണും. എന്നാല്‍, ഇനി ആരും ഈ ഒരു പ്രശ്‌നം കൊണ്ട് വിഷമിക്കേണ്ട. വീട്ടില്‍ തന്നെയുള്ള ഒരു പച്ചക്കറി കൊണ്ട്‌നിങ്ങള്‍ക്ക് എളുപ്പം ഇത് പരിഹരിക്കാം..
ഇതിനായി ഒരു കഷ്ണം ഉരുളക്കിഴങ്ങും അല്‍പ്പം തേയില വെള്ളവും നീലയമരി പൊടിയും മാത്രം മതി. ഈ ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം മുടിയുടെ അളവിന് അനുസരിച്ച് ഉരുളക്കിഴങ്ങ് എടുക്കുക. ഒരു മുഴുവൻ ഉരുളക്കിഴങ്ങോ അല്ലെങ്കില്‍ പകുതിയോ മതിയാകും. ഈ ഉരുളക്കിഴങ്ങ് അല്‍പ്പം തേയില വെള്ളവും ചേർത്ത് നന്നായി മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
അരച്ചെടുത്ത കിഴങ്ങ് ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ഇതിലേയ്ക്ക് കുറച്ച് തേയില വെള്ളം കൂടി ചേർത്ത് സ്‌പ്രേ ചെയ്യാൻ പാകത്തിലാക്കുക. ഇതിലേയ്ക്ക് പിന്നീട് അല്‍പ്പം നീലയമരി പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു സ്‌പ്രേ ബോട്ടിലില്‍ ആക്കി ഉപയോഗിക്കാം.
തയ്യാറാക്കി വച്ച് ഒരു മണിക്കൂറിന് ശേഷം വേണം ഇത് ഉപയോഗിക്കാൻ. തലയില്‍ സ്‌പ്രേ ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകി കളയാം. ഈ സ്‌പ്രേ ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍, ആവശ്യാനുസരണം നമുക്ക് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.