ഗ്രീൻ ടീയോടൊപ്പം കരുമുളക് പൊടി ചേർത്ത് നോക്കു, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം സ്‌ട്രെസ് കുറക്കുന്നതുൾപ്പെടെ ധാരാളം ആരോഗ്യ ഗുണങ്ങൾ അറിയാം,,

പൂർണആരോഗ്യവാനായി ജീവിക്കുകയെന്നത് എല്ലാ മനുഷ്യരുടേയും ആഗ്രഹവും ആവശ്യവുമാണ്. അതിനായി പലവിധത്തിലുളള എഴുപ്പവഴികളും നമ്മള്‍ കണ്ടെത്താറുണ്ട്.

ചിലർ ചിട്ടയായ വ്യായാമ മുറകള്‍ പരീക്ഷിക്കുമ്പോള്‍ മറ്റുചിലർ ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിക്കാൻ ശ്രമിക്കാറുണ്ട്. ചില ആരോഗ്യവിദഗ്ദ്ധർ ഗ്രീൻ ടീ കുടിക്കാനും നിർദ്ദേശിക്കാറുണ്ട്. ചായയെക്കാള്‍ ഗ്രീൻ ടീ കുടിക്കാനാണ് പലരും നിർദ്ദേശം നല്‍കാറുളളത്.

കൂടുതല്‍ രൂചിയോടെ ഗ്രീൻ ടീ കുടിക്കാൻ ചിലരെങ്കിലും തേൻ, നാരാങ്ങാനീര് തുടങ്ങിയവ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ കൂടുതല്‍ ഗുണം ലഭിക്കാൻ ഗ്രീൻ ടീയോടൊപ്പം കുരുമുളക് പൊടി ചേർക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എൻഎച്ച്‌എസ് ആശുപത്രിയിലെ സർജൻ ഡോക്ടർ കരണ്‍ രാജനാണ് പുതിയ വിവരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

പോഷകഗുണങ്ങള്‍ ഏറെ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. ഇതില്‍ പെപ്പറിൻ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ പോഷകങ്ങള്‍ ആഗിരണം ചെയ്യാൻ സഹായിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖേന ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ വരാനുളള സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഭക്ഷണ വിഭവങ്ങളില്‍ കുരുമുളക് ചേർക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്, നമ്മുടെ ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും നിരവധി പോഷകഘടകങ്ങളെയും ആവശ്യ അളവില്‍ ആഗിരണം ചെയ്യാൻ ഇവ സഹായിക്കും. ഇതില്‍ വിറ്റാമിൻ എ, സി, ബി6, ധാതുക്കളായ സെലേനിയം, ഇരുമ്പ് കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ

ധാരാളം പോഷകഗുണങ്ങളടങ്ങിയ ഒന്നാണ് ഗ്രീൻടീ. ചെറുകുടലിന്റെയും വൻകുടലിന്റെയും ആരോഗ്യത്തെ പരിപോഷിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും അമിത വണ്ണം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !