പഴുത്തു തുടങ്ങുമ്പോള്‍ ചുവപ്പും നന്നായി പഴുക്കുമ്പോള്‍ കറുപ്പും നിറമാണ് മള്‍ബറിയ്‌ക്ക്. ഇതിലെ ജീവകങ്ങള്‍, ധാതുക്കള്‍, ഫ്ലേവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.
43 കിലോ കാലറി ഊർജ്ജം അടങ്ങിയ മള്‍ബറി പഴത്തില്‍ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബർ ഇവയുണ്ട്. ജീവകങ്ങളായ ഫോളേറ്റുകള്‍, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മള്‍ബറി പഴത്തിലുണ്ട്. മള്‍ബറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം…മിതമായ അളവില്‍ മള്‍ബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മള്‍ബറിയിലടങ്ങിയ ഭക്ഷ്യ നാരുകള്‍ ആണിതിനു പിന്നില്‍.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് മള്‍ബറി. വിറ്റാമിൻ കെ, സി, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മള്‍ബറി. ദഹനത്തെ സഹായിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും മോണരോഗങ്ങളും തടയുകയും ചെയ്യുന്നു.
മള്‍ബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കള്‍.
മള്‍ബെറിയില്‍ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയെ ഗ്ലൂക്കോസാക്കി മാറ്റുകയും അതുവഴി കോശങ്ങള്‍ക്ക് ഊർജ്ജം നല്‍കുകയും ചെയ്യുന്നു. മള്‍ബറി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും ടിഷ്യൂകളിലേക്ക് ഓക്സിജൻ ധാരാളമായി വിതരണം ചെയ്യുകയും ചെയ്യുന്നു.
മള്‍ബറിയില്‍ റെസ്‌വെറാട്രോള്‍ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യമേകുന്നു. റെസ്‌വെറാട്രോള്‍ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു.
മള്‍ബറിയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. കൂടാതെ മള്‍ബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകുന്നു.
മള്‍ബറിയില്‍ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി മള്‍ബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മള്‍ബറിയില്‍ ജീവകം സി ധാരാളം ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ബാക്ടീരിയ, വൈറസുകള്‍ രോഗാണുക്കള്‍ ഇവയെ എല്ലാം തടയുന്നു.
മള്‍ബറിയിലെ ജീവകം കെ, കാല്‍സ്യം, ഇവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്. കൂടാതെ ചെറിയ അളവില്‍ ഫോസ്ഫറസ്, മഗ്നീഷ്യം ഇവയും ഉണ്ട്. ഇവയും എല്ലുകളെ ശക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.