രണ്ടാം വരവില്‍ തിയറ്റർ പിടിക്കാനുള്ള ഒരുക്കത്തിലാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്.
ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്.തിയറ്ററില്‍ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്ന ചിത്രമാണ് ദേവദൂതൻ. ഫോർ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
ചിത്രത്തിന്റെ ഡിജിറ്റല്‍ കളർ കറക്ഷൻ പൂർത്തിയായ വിവരം നിർമ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോള്‍ വിശാല്‍ കൃഷ്ണമൂർത്തിയായി മോഹൻലാലും മഹേശ്വർ ആയി വിനീതുമെത്തി.
വിദ്യ സാഗർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.