പ്രമേഹമുള്ളവർ കർശനമായ ഡയറ്റ് പിന്തുടരണം. അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.,
എന്നാല്‍, പ്രമേഹമുള്ള പലർക്കും ഉരുളക്കിഴങ്ങ് ഒഴിവാക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാൻ മൂന്ന് വഴികളുണ്ട്.''ഉരുളക്കിഴങ്ങിന് ഉയർന്ന ഗ്ലൈസമിക് സൂചികയുണ്ട്. അതിനാല്‍, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവർ ഒഴിവാക്കണം. ഭക്ഷണക്രമത്തില്‍നിന്നും ഉരുളക്കിഴങ്ങ് പൂർണമായി ഒഴിവാക്കാൻ പലർക്കും കഴിയാറില്ല.
എന്നാല്‍, ശരിയായ രീതിയില്‍ പാചകം ചെയ്തും ഭാഗ നിയന്ത്രണത്തിലൂടെയും അവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാം,'' ബെംഗളൂരുവിലെ സ്പാർഷ് ഹോസ്പിറ്റലിലെ ഡോ.അശോക് എം.എൻ പറഞ്ഞു.
വേവിച്ച പച്ചക്കറികള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക: ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ പ്രതിരോധശേഷിയുള്ള അന്നജം വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. പ്രതിരോധശേഷിയുള്ള അന്നജം നാരുകള്‍ പോലെ പ്രവർത്തിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര സാവധാനത്തിലേ വർധിപ്പിക്കുകയുള്ളൂ.
വിനാഗിരി ചേർക്കുക: ഉരുളക്കിഴങ്ങില്‍ വിനാഗിരി ചേർക്കുന്നത് ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങില്‍ വിനാഗിരി ചേർക്കുന്നതിലൂടെ രുചിയും പോഷക ഗുണങ്ങളും ആസ്വദിക്കാനാകും,
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമാകും. വിനാഗിരിയിലെ അസറ്റിക് ആസിഡ് ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ആദ്യം പച്ചക്കറികളും പ്രോട്ടീനും കഴിക്കുക: ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. പ്രോട്ടീനും നാരുകളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ നിങ്ങളെ സഹായിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.