ബീജിംഗ് : ചൈനയില്‍ ആഹാരം അമിതമായി കഴിച്ച 24കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ജൂലായ് 14നായിരുന്നു സംഭവമെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ലൈവ് ഈറ്റിംഗ് ചാലഞ്ചില്‍ പങ്കെടുത്ത പാൻ ഷിയാവോറ്റിംഗ് എന്ന യുവതിയാണ് മരിച്ചത്. തുടർച്ചയായി 10 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്ന ചാലഞ്ചുകള്‍ ഇവർ മുമ്പ് ചെയ്തിട്ടുള്ളതായി പറയുന്നു. ഒറ്റയടിക്ക് പത്ത് കിലോഗ്രാം ഭക്ഷണം വരെ കഴിച്ചിരുന്ന പാന് മാതാപിതാക്കളും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും നിരന്തരം മുന്നറിയിപ്പും നല്‍കിയിരുന്നു.പാന്റെ വയറിനുള്ളിലെ ഘടന തന്നെ മാറിയെന്നും ഭക്ഷണം ദഹിക്കാതെ അടിഞ്ഞുകൂടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അപകടകരമായ ഫുഡ് ചാലഞ്ചുകള്‍ ഏറ്റെടുക്കുന്ന നിരവധി ഇൻഫ്ലുവൻസർമാർ ചൈനയിലുണ്ട്.
പാന്റെ മരണ വാർത്ത പുറത്തുവന്നതോടെ ഇത്തരം ചാലഞ്ചുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ചർച്ചകളും വ്യാപകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.