അങ്കോല: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ 13-ാം ദിവസവും തുടരും.
ഈശ്വർ മാല്‍പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം ഇന്നും തിരച്ചില്‍ നടത്തും. രക്ഷാദൗത്യം വിലയിരുത്താൻ രാവിലെ 10 മണിക്ക് ഉന്നതതല യോഗം ചേരും. മന്ത്രി എ.കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കും.സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങളില്‍ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്.
പുഴയിലെ മണ്‍കൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്. നാവിക സേനയും മത്സ്യതൊഴിലാളികളും മുങ്ങല്‍ വിദഗ്ധരുമായ മാല്‍പെ സംഘവും ചേർന്നായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.
ഗംഗാവലി പുഴയില്‍ സിഗ്നല്‍ കാണിച്ച മൂന്നിടങ്ങളില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ചെളിയും കല്ലും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വളരെ നിരാശരാണെന്ന് കാർവാർ എം.എല്‍.എ സതീഷ് സെയില്‍ ഇന്നലെ പറഞ്ഞു. ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല.
മരക്കഷ്ണവും ചളിയുമാണ് കണ്ടത്. ദൗത്യം അതീവ ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും ഇന്നലെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.