ബംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . 'ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223' എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്.
ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണംആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഫോണ്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ടു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയതിന് ശേഷമാണ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തികമായതും വ്യക്തിപരമായ ചോദ്യങ്ങളുമായിരുന്നു അവയില്‍ പലതും.
ജൂലിയ സ്റ്റെര്‍സണ്‍ എന്ന് പേരുള്ള അഡ്മിന് നല്കിയ നിര്‍ദേശമനുസരിച്ചാണ് പിന്നീടുള്ള കാര്യങ്ങളെല്ലാം ചെയ്തത്. തുടര്‍ന്നാണ് ഗ്രൂപ്പ് ആവശ്യപ്പെട്ട ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചത്. ലിങ്ക് വഴി അക്കൗണ്ട് തുറന്ന് നിക്ഷേപിച്ചു. രണ്ട് തവണയായി 73, 77 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ആകെ 1.5 കോടി രൂപ. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അഡ്മിനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ നമ്പറില്‍ പിന്നീട് ലഭ്യമായില്ല. ഇതോടെയാണ് തട്ടിപ്പാണെന്ന്് മനസിലായത്.
തട്ടിപ്പില്‍ പെട്ടുപോയെന്ന് മനസിലായതിനെത്തുടര്‍ന്ന് നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മംഗളൂരു സൈബര്‍ ഇക്കണോമിക്സ് ആന്റ് നാര്‍ക്കോട്ടിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.