കൊലപാതകക്കേസിൽ പ്രതി: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; 19 വർഷങ്ങൾക്ക് ശേഷം കന്നഡ സംവിധായകൻ അറസ്റ്റിൽ,

ബം​ഗളൂരു: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കന്നഡ സിനിമ സംവിധായകൻ എം.​ഗജേന്ദ്ര (46) 19 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഗജേന്ദ്രയെ അറസ്റ്റ് ചെയ്തത്. 2004 ൽ ​ഗുണ്ടയായ കൊട്ട രവിയെന്നയാളെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളിൽ ഒരാളാണ് എം.ഗജേന്ദ്ര.

ഒരു വർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഗജേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പൊലീസിന്‍റെ സമൻസുകള്‍ക്കോ നോട്ടീസുകള്‍ക്കോ ഇയാൾ മറുപടി നൽകിയിരുന്നില്ല. 2008 ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗജേന്ദ്ര ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 2019ൽ ഇയാൾ പുട്ടാനി പവർ എന്ന കന്നഡ ചിത്രം സംവിധാനം ചെയ്തതായി പൊലീസ് പറയുന്നു.

ഗജേന്ദ്ര പലപ്പോഴും ബംഗളൂരു സന്ദർശിക്കുകയും കന്നഡ സിനിമയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. നഗരത്തിൽ ഗജേന്ദ്രക്ക് ഒരു വീടുമുണ്ട്. അടുത്തിടെ കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടയിലാണ് കൊലപാതകത്തിൽ ഗജേന്ദ്രയുടെ പങ്ക് കണ്ടെത്തുന്നത്. തുടർന്ന് ബംഗളൂരുവിലെ പുതിയ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !