ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കന്നഡ സംവരണ ബില്‍ അവതരിപ്പിച്ചത്. കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.
സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ലോക്കല്‍ കാന്‍ഡിഡേറ്റ്സ് എന്നത് ബില്ലില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വ്യവസായം, ഫാക്ടറി, അല്ലെങ്കില്‍ മറ്റേതൊരു സ്ഥാപനമായാലും മാനേജ്മെന്റ് കാറ്റഗറിയില്‍ 50 ശതമാനവും തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കേണ്ടത്. നോണ്‍- മാനേജ്മെന്റ് കാറ്റഗറിയില്‍ 70 ശതമാനം തദ്ദേശ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്നും ബില്ലില്‍ വിഭാവനം ചെയ്യുന്നു.
ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തവര്‍ 'നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം.
ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.