ആറ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമം; ബന്ധുവായ നാല്പതുകാരൻ പിടിയില്‍,

അമരാവതി: ആറ് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാള്‍ പിടിയില്‍. ബോയ്ന വെരിക്കയ്യ ദോറ (40) എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ക്രൂരത നടന്നത്.

കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാള്‍ അയല്‍ ഗ്രാമത്തിലാണ് താമസം. ഇന്നലെ വീട്ടിലെത്തി കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സംഭവം വീട്ടുകാർ അറിഞ്ഞതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറയിച്ചു. 

പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !