ആലപ്പുഴ: പ്രസംഗത്തിനിടെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങള്‍ പറയവെയായിരുന്നു കൂവല്‍.കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.
മദ്യലഹരിയിലായിരുന്ന ആളാണ് കൂവിയത്. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ മൈക്ക് ഓപ്പറേറ്ററുടെ അടുത്തായി ഇയാള്‍ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സർക്കാരിന്റെ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. കൂവല്‍ ഉയർന്നപ്പോള്‍ തന്നെ പ്രസംഗം നിർത്തി മന്ത്രി ഇടപെട്ടു.'അത് വേറെ സൂക്കേടാ' എന്നായിരുന്നു കൂവലിനോടുള്ള മന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് ക്ഷുഭിതനായ മന്ത്രി, 'ഇവിടെ പോലീസ് ഇല്ലേ, ഇവനെ പിടിച്ച് അകത്തോട്ട് കൊണ്ടുപോ' എന്ന് നർദേശം നല്‍കി.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം. പ്രവർത്തകർ കൂവിയ ആളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. എന്നാല്‍ 'നിങ്ങള്‍ ഇടപെടേണ്ട, നിയമപരമായി ചെയ്താല്‍ മതി, പോലീസ് കൊണ്ടുപോകും' എന്ന് പറഞ്ഞ് മന്ത്രി പ്രവർത്തകരെ വിലക്കി.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.